തിരുവനന്തപുരം:ഗ്രാമവികസന വകുപ്പിന് കീഴില്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസര്‍ ഗ്രേഡ് II തസ്തികയിലെ ഒഴിവുകളിലേക്ക് പി.എസ്.സി അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് പി.എസ്.സി വെബ്‌സൈറ്റിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍വഴി ജനുവരി 30 വരെ അപേക്ഷിക്കാവുന്നതാണ്.കാറ്റഗറി നമ്പര്‍: 276/2018
ശമ്പളം: 20,000-45,800 രൂപ
ഒഴിവുകള്‍ ജില്ലാടിസ്ഥാനത്തില്‍ 1. തിരുവനന്തപുരം, 2. കൊല്ലം, 3. പത്തനംതിട്ട, 4. കോട്ടയം, 5. ഇടുക്കി, 6. ആലപ്പുഴ, 7. എറണാകുളം, 8. തൃശ്ശൂര്‍, 9. പാലക്കാട്, 10. മലപ്പുറം, 11. കോഴിക്കോട്, 12. വയനാട്, 13. കണ്ണൂര്‍, 14. കാസര്‍കോട് (ഒഴിവുകള്‍ കണക്കാക്കപ്പെട്ടിട്ടില്ല).

ഈ വിജ്ഞാപനപ്രകാരം ഉദ്യോഗാര്‍ഥികള്‍ ഏതെങ്കിലും ഒരു ജില്ലയിലേക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതിന് വിപരീതമായി ഒരു ഉദ്യോഗാര്‍ഥി ഒന്നില്‍ക്കൂടുതല്‍ ജില്ലകളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിട്ടുള്ളതായോ തന്‍നിമിത്തം തിരഞ്ഞെടുക്കപ്പെടാന്‍ ഇടയായതായോ തെളിഞ്ഞാല്‍ പ്രസ്തുത അപേക്ഷകള്‍ നിരുപാധികം നിരസിക്കപ്പെടുന്നതും അവരുടെമേല്‍ അച്ചടക്കനടപടികള്‍ സ്വീകരിക്കുന്നതുമാണ്.

നിയമരീതി: നേരിട്ടുള്ള നിയമനം
പ്രായം: 19-36, ഉദ്യോഗാര്‍ഥികള്‍ 2.01.1982-നും 1.01.1999-നും (രണ്ട് തീയതികളും ഉള്‍പ്പെടെ) ഇടയില്‍ ജനിച്ചവരായിരിക്കണം. പട്ടികജാതി/പട്ടികവര്‍ഗക്കാര്‍ക്കും മറ്റ് പിന്നാക്ക വിഭാഗത്തിലുള്ളവര്‍ക്കും നിയമാനുസൃത വയസ്സിളവ് ഉണ്ടായിരിക്കും.
യോഗ്യതകള്‍: കുറഞ്ഞത് 40% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി. പാസായിരിക്കുകയോ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കുകയോ വേണം. എല്ലാ യോഗ്യതകളും അപേക്ഷ അയയ്‌ക്കേണ്ട അവസാന തീയതിക്ക് മുന്‍പ് നേടിയിരിക്കണം.